കേരളവും കൊറോണ ഭീതിയിലാണ് എങ്കിലും ചില സന്തോഷകരമായ വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ ആണ് കാസര്‍കോട്ട് നിന്ന് ഇപ്പോള്‍ പുറത്ത് വരുന്നത്. കൊവിഡ് 19 ബാധിച്ച തളങ്കര സ്വദേശി 15 ദിവസം കൊണ്ട് സുഖപ്പെട്ട് വീട്ടിലേക്ക് തിരിച്ചു പോകുന്നത് ആശുപത്രി അധികൃതരും നാട്ടുകാരുമെല്ലാം ആഘോഷിക്കുകയാണ്